അഞ്ചുവയസുള്ള കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത 21 വയസുകാരന് വധശിക്ഷ വിധിച്ച് രാജസ്ഥാനിലെ പോക്സോ കോടതി
അഞ്ചുവയസുള്ള കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത 21 വയസുകാരന് വധശിക്ഷ വിധിച്ച് രാജസ്ഥാനിലെ പോക്സോ കോടതി അഞ്ചു വയസുള്ള കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത 21 വയസുകാരന് വധശിക്ഷ വിധിച്ച് രാജസ്ഥാനിലെ ജുന്‍ജുനു ജില്ലാ പോക്സോ കോടതി. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതിയുടെ അതിവേഗം നടപടി. വീടിന് സമീപത്തെ കൃഷിയിടത്തില്‍ കളിച്ചുകൊണ്ട് നിന്നിരുന്ന കുഞ്ഞിനെയാണ് കഴിഞ്ഞ മാസം 19-ാം തീയതി 21കാരനായ പ്രതി തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തത്.ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടി ഇക്കാര്യം ഉടന്‍ തന്നെ കുഞ്ഞിന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. വീട്ടുകാര്‍ വന്ന് സ്ഥലത്ത് വന്നെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീട് പൊലീസില്‍ പരാതി നല്കി. ഇതിന് പിന്നാലെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് പരുക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തുന്നത്. അഞ്ചു മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് പ്രതിയെ പിടികൂടി.
നിങ്ങളുടെ വാർത്തകളും സന്ദേശങ്ങളും thoolikanews@gmail.com എന്ന ജിമെയിൽ അഡ്രസ്സിലേക്ക് അയച്ചുതരിക
Leave a Reply