കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ ആരംഭിക്കും. താല്‍ക്കാലിക ജീവനക്കാരുടെ കൂട്ടായ്മയാണ് സമരപരിപാടികള്‍ സംഘടിപ്പിക്കുന്നത്. സെക്രട്ടറിയേറ്റിന് മുമ്പില്‍ ശയനപ്രദക്ഷിണം നടത്തിക്കൊണ്ടാണ് ഇവര്‍ പ്രതിഷേധിക്കുക.
കെഎസ്ആര്‍ടിസിയില്‍ നിന്നും താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ നിയമപോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. പിരിച്ചുവിട്ട നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് താല്‍ക്കാലിക ജീവനക്കാരുടെ കൂട്ടായ്മ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സമരവുമായി ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇതുവരെ നടത്തിയ സമരങ്ങളും പ്രതിഷേധങ്ങളും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നെന്നും തൊഴിലാളി യൂണിയനുകള്‍ തിരിഞ്ഞു നോക്കുകപോലും ചെയ്തില്ലെന്നും പിരിച്ചുവിട്ടവര്‍ പറഞ്ഞു. പിരിച്ചുവിട്ടവരില്‍ ഭൂരിഭാഗം ആളുകളും സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന്റെ പ്രായപരിധി കഴിഞ്ഞവരാണ്. അതിനാല്‍ തന്നെ ജോലിയില്‍ തിരിച്ചെടുത്തില്ലെങ്കില്‍ ജീവിതം വഴിമുട്ടുന്ന അവസ്ഥയിലാണിവര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ തൂലികയുടെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.