കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ യുഡിഎഫ് സെക്രട്ടറിയേറ്റും കലക്ടറേറ്റുകളും ഉപരോധിച്ചു.
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ യുഡിഎഫ് സെക്രട്ടറിയേറ്റും കലക്ടറേറ്റുകളും ഉപരോധിച്ചു. പ്രളയാനന്തര ഭരണസ്തംഭനം, ക്രമസമാധാനത്തകര്‍ച്ച, വിശ്വാസികളോടുള്ള വഞ്ചന തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. സെക്രട്ടറിയേറ്റിനുമുന്നില്‍ നടന്ന സമരത്തിനൊടുവില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നിരവധി നേതാക്കള്‍ അറസ്റ്റ് വരിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിനെതിരായുള്ള പ്രതിഷേധ പ്രചരണ പരിപാടികളുടെ തുടക്കമെന്ന നിലയിലാണ് യുഡിഎഫ് സംസ്ഥാന വ്യാപകമായി ഉപരോധ സമരം സംഘടിപ്പിച്ചത്. ശബരിമലയിലെ യുവതി പ്രവേശന വിധിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.
ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മേലുള്ള കടന്നുകയറ്റമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്‌നങ്ങളും പ്രളയാനന്തരമുള്ള ഭരണസതംഭനവും പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രചരണായുധമാക്കുന്നു. ജനങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ലാത്ത ആയിരം ദിനങ്ങളാണ് സംസ്ഥാനത്ത് കടന്നുപോയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിനുമുമ്പിലെ ഉപരോധം ഉദ്ഘാടനം ചെയ്യവെ കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ തൂലികയുടെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.