ഡല്‍ഹിയില്‍ നിയന്ത്രണം വിട്ട ട്രെയിന്‍ പിറകോട്ടോടിയത് 35 കി.മീ; ഒഴിവായത് വന്‍ ദുരന്തം

ഡല്‍ഹിയില്‍ നിയന്ത്രണം വിട്ട ട്രെയിന്‍ പിറകോട്ടോടിയത് 35 കി.മീ; ഒഴിവായത് വന്‍ ദുരന്തം

ഡല്‍ഹിയില്‍ ട്രെയിന്‍ പിറകോ​ട്ടോടിയത്​ 35 കിലോമീറ്റര്‍. പൂര്‍ണഗിരി ജന്‍ശതാബ്​ദി എക്​സ്​പ്രസാണ്​ പിറകോ​ട്ടോടിയത്​.ഡല്‍ഹിയില്‍നിന്ന്​ ഉത്തരാഖണ്ഡിലേക്ക്​ പുറ​പ്പെട്ട ​ട്രെയിനാണ് പുറകോട്ടോടിയത്. സംഭവത്തില്‍ പിറകോ​ട്ടോടിയ ട്രെയിന്‍ ഉത്തരാഖണ്ഡിലെ ഖട്ടിമ സ്​റ്റേഷനിലെത്തിയതോടെയാണ്​​ നിര്‍ത്താന്‍ കഴിഞ്ഞത്​. സാങ്കേതിക പ്രശ്​നമാണ്​ കാരണമെന്നാണ്​ പ്രാഥമിക വിവരം. ട്രാക്കിലുണ്ടായിരുന്ന മൃഗവുമായി കൂട്ടിയിടിക്കുന്നത്​ ഒഴിവാക്കാന്‍ ലോക്കോ ​പെെലറ്റ്​ വേഗത കുറക്കുന്നതിനിടെ നിയന്ത്രണം നഷ്​ടപ്പെടുകയായിരുന്നു. ഇതോടെ ട്രെയിന്‍ പിറ​കോാട്ട്​ സഞ്ചരിക്കാന്‍ തുടങ്ങി.ട്രെയിന്‍ ഖട്ടിമയില്‍ നിര്‍ത്താന്‍ കഴിഞ്ഞതോടെ യാത്രക്കാരെ ബസുകളില്‍ നിശ്ചിത സ്​ഥലങ്ങളിലേക്കയച്ചു.

നിങ്ങളുടെ വാർത്തകളും സന്ദേശങ്ങളും thoolikanews@gmail.com എന്ന ജിമെയിൽ അഡ്രസ്സിലേക്ക് അയച്ചുതരിക

Leave a Reply

Your email address will not be published.