ധര്‍മ്മടത്ത് പിണറായിക്കെതിരെ ആരെന്ന് ഇന്നറിയാം
ധര്മ്മടത്ത് പിണറായിക്കെതിരെ ആരെന്ന് ഇന്നറിയാം
മുഖ്യമന്ത്രി പിണറായി വിജയന് മത്സരിക്കുന്ന മണ്ഡലമായ ധര്മ്മടത്ത് യുഡിഎഫ് സ്ഥാനാര്ഥി ആരെന്ന് ഇന്നറിയാം. നേമത്ത് കെ മുരളീധരനെ നിശ്ചയിച്ചത് പോലെ ധര്മ്മടത്തും ശക്തനായ സ്ഥാനാര്ഥി വേണമെന്നാണ് ഹൈക്കമാന്ഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. . ഇതിന് പിന്നാലെ സ്ഥാനാര്ഥിത്വം സംബന്ധിച്ച്‌ സുധാകരനുമായി എ കെ ആന്റണിയും ഉമ്മന് ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചെങ്കിലും മത്സരത്തിനില്ലെന്നാണ് സുധാകരന് നേതൃത്വത്തെ അറിയിച്ചത്. നേരത്തെ പരിഗണനയിലുണ്ടായിരുന്ന ഡിസിസി ജനറല് സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാര്ഥി ആക്കണമെന്നാണ് സുധാകരന്റെ ആവശ്യം. പ്രഖ്യാപനം ഉണ്ടായാല് ഇന്നുതന്നെ രഘുനാഥ് പത്രിക നല്കും.അതേ സമയ ധര്മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ വാളയാര് പെണ്കുട്ടികളുടെ അമ്മ ഇന്ന് നാമനിര്ദ്ദേശ പ്രതിക നല്കും.
നിങ്ങളുടെ വാർത്തകളും സന്ദേശങ്ങളും thoolikanews@gmail.com എന്ന ജിമെയിൽ അഡ്രസ്സിലേക്ക് അയച്ചുതരിക

Leave a Reply

Your email address will not be published.