മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി
കാസര്‍കോട്:ചെറുവത്തൂരിൽ രണ്ടു മക്കളെ കൊലപ്പെടുത്തി അച്ഛന് തൂങ്ങിമരിച്ച നിലയില്‍. ചെറുവത്തൂര്‍ മടിക്കുന്നിലാണ് നാടിനെ നടുക്കിയ സംഭവം. ഓട്ടോ ഡ്രൈവര്‍ പിലിക്കോട് മടിവയലിലെ കെ.ആര്. രുകേഷ്(37), മക്കളായ വൈദേഹി (10), ശിവനന്ദ്(6) എന്നിവരാണു മരിച്ചത്. നിര്‍മാണം നടന്നുകൊണ്ടിരുന്ന വീട്ടിലെത്തിച്ച് മക്കളെ കൊലപ്പെടുത്തിയശേഷം രുകേഷ് തൂങ്ങി മരിക്കുകയായിരുന്നെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം മകള്‍ വൈദേഹിയുടെ പിറന്നാള്‍ ആഘോഷിച്ച് വൈകിട്ട് കുട്ടികളുമായി മടിവയലിലെ വീട്ടില്‍നിന്ന് ഇറങ്ങിയ രുകേഷ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അനുജന് ഉമേഷ് അന്വേഷിക്കുന്നതിനിടയിലാണ് ഇന്നലെ രാവിലെ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കാഞ്ഞങ്ങാട് രാവണേശ്വരം സ്വദേശി സബിയയാണ് രുകേഷിന്റെ ഭാര്യ. ഒരു വര്‍ഷത്തിലധികമായി സബിയ സ്വന്തം വീട്ടിലാണ് താമസമെന്നു നാട്ടുകാര്‍ പറയുന്നു.
നിങ്ങളുടെ വാർത്തകളും സന്ദേശങ്ങളും thoolikanews@gmail.com എന്ന ജിമെയിൽ അഡ്രസ്സിലേക്ക് അയച്ചുതരിക
Leave a Reply