മഹാരാഷ്ട്രയില്‍ കൊവിഡ് ബാധ കുതിച്ചുയരുന്നു
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധ കുതിച്ചുയരുന്നു. ബുധനാഴ്ച മാത്രം രോഗബാധ സ്ഥിരീകരിച്ചത് 23,179 പേര്‍ക്കാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്. 30 ശതമാനം അധികമാണ് ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്നത്. 2698 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നാഗ്പൂരിലാണ് കൂടുതല്‍ രോഗബാധ ഉണ്ടായത്. പൂനെയില്‍ 2,612ഉം മുംബൈയില്‍ 2,377ഉം പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 84 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.52 ലക്ഷം കേസുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്.
നിങ്ങളുടെ വാർത്തകളും സന്ദേശങ്ങളും thoolikanews@gmail.com എന്ന ജിമെയിൽ അഡ്രസ്സിലേക്ക് അയച്ചുതരിക
Leave a Reply