മുല്ലക്കരയില്‍ വന്‍ തീപിടുത്തം; അന്‍പതേക്കറോളം പ്രദേശത്തെ പുല്ല് കത്തിനശിച്ചു.
മുളയം: മുല്ലക്കരയില്‍ വന്‍ തീപിടുത്തം. അന്‍പതേക്കറോളം പ്രദേശത്തെ പുല്ല് കത്തിനശിച്ചു. ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്തെ കുന്നിലെ പുല്ലിന് തീപിടിക്കുകയായിരുന്നു. താമസിക്കാതെ സമീപത്തെ മുഴുവന്‍ കുന്നുകളിലേക്കും തീപടര്‍ന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. പുല്ലും അടിക്കാടും തോട്ടപ്പയറും പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിരക്ഷാസേനയുടെ 2 യൂണിറ്റുകളെത്തി വളരെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമായത്. തീ പൂര്‍ണമായി അണയാത്തതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേന രാത്രിയിലും ജാഗ്രത പുലര്‍ത്തുകയായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ തൂലികയുടെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.