Home Latest News രാജ്യത്ത് 102 ദിവസത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന വര്‍ധന ; ഇന്നലെ രോഗബാധ 35,871 പേര്‍ക്ക്
രാജ്യത്ത് 102 ദിവസത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന വര്‍ധന ; ഇന്നലെ രോഗബാധ 35,871 പേര്‍ക്ക്
രാജ്യത്ത് 102 ദിവസത്തിന് ശേഷം ഏറ്റവും ഉയര്ന്ന വര്ധന ; ഇന്നലെ രോഗബാധ 35,871 പേര്ക്ക്
രാജ്യത്തെ ആശങ്കപ്പെടുത്തി കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,871 പേര്ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നര മാസത്തിനിടെ ഏറ്റവും ഉയര്ന്ന പ്രതിദിന വര്ധനയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,14,74,605 ആയി ഉയര്ന്നു.
നിലവില് രണ്ടര ലക്ഷത്തിലേറെ പേരാണ് ചികില്സയിലുള്ളത്. 2,52,364 പേര് ചികില്സയിലുള്ളതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 17,741 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,10,63,025 ആയി ഉയര്ന്നിട്ടുണ്ട്.ഇന്നലെ 172 പേരാണ് കോവിഡ് ബാധിച്ച്‌ രാജ്യത്ത് മരിച്ചത്. ഇതോടെ ഇന്ത്യയില് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,59,216 ആയി. ആകെ 3,71,43,255 പേര്ക്ക് കോവിഡ് വാക്‌സിന് നല്കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ വാർത്തകളും സന്ദേശങ്ങളും thoolikanews@gmail.com എന്ന ജിമെയിൽ അഡ്രസ്സിലേക്ക് അയച്ചുതരിക

Leave a Reply

Your email address will not be published.