റഷ്യന്‍ തീരത്ത് കപ്പലുകള്‍ക്ക് തീപിടിച്ച് 11 പേര്‍ മരിച്ചു.
മോസ്‌കോ: റഷ്യന്‍ തീരത്ത് കപ്പലുകള്‍ക്ക് തീപിടിച്ച് 11 പേര്‍ മരിച്ചു. പ്രകൃതി വാതകവുമായി പോയ കപ്പലും ഒരു ടാങ്കറുമാണ് അപകടത്തില്‍പെട്ടത്.
ഇന്ത്യ, തുര്‍കി, ലിബിയ എന്നീ രാജ്യങ്ങളിലുള്ള തൊഴിലാളികളുമായി പോയ കപ്പലുകള്‍ക്കാണ് തീപിടിച്ചത്. കപ്പലുകള്‍ തമ്മില്‍ ഇന്ധനം കൈമാറുന്നതിനിടെയാണ് ദുരന്തം. ക്രീമിയയെ റഷ്യയുമായി വേര്‍തിരിക്കുന്ന കെര്‍ച് സ്‌ട്രൈറ്റിലാണ് സംഭവം.
ഉഗ്ര സ്‌ഫോടനത്തെ തുടര്‍ന്ന് തീ പിടിക്കുകയായിരുന്നു. തീപിടുത്തമുണ്ടായ ആദ്യത്തെ കപ്പലില്‍ നിന്ന് രണ്ടാമത്തെ കപ്പലിലേക്കും വ്യാപിക്കുകയായിരുന്നു. ഇതുവരെ 12 ആളുകളെ രക്ഷപെടുത്തിയെന്ന് റഷ്യന്‍ വക്താവ് അറിയിച്ചു.
എന്നാല്‍ പ്രതികൂല കാലാവസ്ഥ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ തടസ്സമായിരിക്കുകയാണ്. അതേസമയം കാണാതായ ഒമ്പത് നാവികര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ തൂലികയുടെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.