സെൻ്റ് ജോർജ്ജ് വി.എച്ച്.എസ്.എസ് അട്ടച്ചാക്കൽ സ്കൂളിലെ 67- മത് വാർഷികാഘോഷവും അദ്ധ്യാപക രക്ഷാകർതൃ സമ്മേളനവും
അട്ടച്ചാക്കൽ: സെൻ്റ് ജോർജ്ജ് വി.എച്ച്.എസ്.എസ് അട്ടച്ചാക്കൽ സ്കൂളിലെ 67- മത് വാർഷികാഘോഷവും അദ്ധ്യാപക രക്ഷാകർതൃ സമ്മേളനവും ദീർഘകാലത്തെ സേവനത്തിനുശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹൈസ്കൂൾ വിഭാഗം മേധാവി പി. കെ ത്യാഗരാജൻ്റെ യാത്രയയപ്പ്, ഉയർന്ന മാർക്ക് കരസ്ഥമാക്കിയ കുട്ടികൾക്ക് സ്വർണ്ണമെഡൽ വിതരണം, കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള വിവിധ അവാർഡുകളുടെ വിതരണം എന്നിവ 2019 ജനുവരി 21 തിങ്കളാഴ്ച 2 മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഈ സമ്മേളനം അഡ്വ. അടൂർ പ്രകാശ് എം. എൽ. എ ഉദ്ഘാടനം ചെയ്യും. ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലിത്ത അദ്ധ്യക്ഷനായിരിക്കും. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലലിന് എ ഗ്രേഡ് നേടിയ കുമാരി ദയ സൂസൻ ജോർജ്ജിനെ സമ്മേളനത്തിൽ അനുമോദിക്കുന്നതുമാണ്. തദവസരത്തിൽ ഏവരുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ സാദരം ക്ഷണിക്കുന്നു.
കടപ്പാട്: ടീം ഗോൾഡൻ ബോയ്സ് അട്ടച്ചാക്കൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ തൂലികയുടെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.